കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇലക്ഷൻ കമ്മീഷൻ ഏറ്റെടുത്ത ടാക്സി വാഹനങ്ങളുടെ വാടക കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ സിഐടിയു സിറ്റി കമ്മറ്റി യോഗം ആവശ്യപ്പെട്ടു ത തെരഞ്ഞെടുപ്പ് കാലത്ത് നഗരത്തിലെ എല്ലാ ടാക്സി സ്റ്റാൻ്റുകളിൽ നിന്നും വാഹനങ്ങൾ ഏറ്റെടുത്ത് സർവീസ് നടത്തിയ ശേഷം വാടക നൽകാതെ പിടിച്ചു വയ്ക്കുന്നത് മുൻകാലങ്ങളിൽ നടക്കുന്ന സംഭവങ്ങളായിരുന്നു. അതിനു ശേഷം തൊഴിലാളികൾ ഈ ആവശ്യത്തിനു വേണ്ടി ടാക്സി വാഹനങ്ങൾ നൽകാതെയായി ട്രാൻസ്പോർട്ട് കമീഷണറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുടിശ്ശിക തീർത്തു കൊടുക്കാൻ തീരുമാനമായി അതിനു ശേഷമാണ് വീണ്ടും തെരഞ്ഞെടുപ്പിൻ്റെ ഓട്ടം ഓടി തുടങ്ങിയത് ഇപ്പോൾ വീണ്ടും കുടിശ്ശികയാക്കി തൊഴിലാളികളെ ദ്രോഹിക്കാനാണ് നിലപാടെങ്കിൽ സിഐടിയു ശക്തമായ സ്മരങ്ങളിലേക്ക് പോകുമെന്നും യോഗം തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി എൽ രമേശൻ പങ്കെടുത്തു. സിറ്റി സെക്രട്ടറി ആഷിഫ് അലി, ജില്ലാ ഭാരവാഹി ദിനേശ് ബാബു, ഇ ജെ ബാബുരാജ്, ടി വി നൗഷാദ് എന്നിവർ സംസാരിച്ചു. എം ഹജ്ജു അദ്ധ്യക്ഷനായി.

