പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍ പരിശീലനം

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്നിന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കും. ഇതുവരെ പരിശീലന ക്ലാസില്‍ പങ്കെടുക്കാത്ത മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.