‹

എൽ.ഐ.സി. എംപ്ലോയീസ്  യൂണിയൻ ട്രേഡ് യൂണിയൻ ശില്പശാല

കോഴിക്കോട്: എൽ.ഐ.സി. എംപ്ലോയീസ്  യൂണിയൻ കോഴിക്കോട് ഡിവിഷന്റെ  ബേസ് യൂണിറ്റ് നേതൃത്വത്തിൽ ഡിവിഷണൽ ട്രേഡ് യൂണിയൻ ശില്പശാല സംഘടിപ്പിച്ചു.

കോഴിക്കോട് സരോജ് ഭവനിൽ നടന്ന ശില്പശാല പി.പി. കൃഷ്ണൻ (വൈസ് പ്രസിഡന്റ്‌, എ.ഐ.ഐ.ഇ.എ) ഉദ്ഘാടനം ചെയ്തു.

ഐ.കെ.ബിജു (ജോയിന്റ് സെക്രട്ടറി, എസ്. സെഡ്.ഐ.ഇ.എഫ്), പി.പി. കൃഷ്ണൻ (വൈസ് പ്രസിഡന്റ്‌, എ.ഐ.ഐ.ഇ.എ) എന്നിവർ ക്ലാസ് നയിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച, പൊതു ചർച്ച, ക്രോഡീകരണം എന്നിവ നടന്നു.

കാസർഗോഡ്,കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.

എൽ.ഐ.സി. എംപ്ലോയീസ്  യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ്‌ കെ. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ജെ.ശ്രീരാം സ്വാഗതം പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000