കലയുടെ ആദരം

കോഴിക്കോട്: കല (കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ) ആഭിമുഖ്യത്തിൽ നാടക, സാഹിത്യ സാംസ്കാരിക രംഗത്ത് സമഗ്ര സംഭാവന നൽകിയ കലാകാരന്മാരായ ബാബു പറശ്ശേരി, എ രത്നാകരൻ, റങ്കൂൺ റഹിമാൻ, എൽസി സുകുമാരൻ, വിനീഷ് വിദ്യാധരൻ എന്നിവരെ ആദരിച്ചു. കല പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ സുബൈർ, പുരുഷൻ കടലുണ്ടി, അഡ്വ. കെ പി അശോക് കുമാർ, സന്നാഫ് പാലക്കണ്ടി., അഡ്വ. അങ്കത്തിൽ അജയ് കുമാർ, സി ജെ തോമസ്, സി എം സജീന്ദ്രൻ, കെ പി രമേഷ്, ഉമേഷ് പന്തീരാങ്കാവ് എന്നിവർ സംസാരിച്ചു.

എം ടി വാസുദേവൻ നായരുടെ ഇരുട്ടിന്റെ ആത്മാവ് എന്ന നാടകം, വടകര വരദ അവതരിപ്പിച്ചു. ടൗൺഹാൾ നിറഞ്ഞ സദസ്സ് നാടകം ആസ്വദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *