കോഴിക്കോട് : പ്രമുഖ സോഷ്യലിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന
അഡ്വ. ജോൺസൻ വി ജോസിനെ കേരള ഹ്യൂമൻ റൈറ്സ് മൂവ്മെന്റ് അനുസ്മരിച്ചു.
അനുസ്മരണ യോഗം എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നീതി നിഷേധിക്കപ്പെടുന്നിടത്ത്
നിയമ സഹായവുമായി എത്തിയിരുന്ന ജോൺസൻ വക്കീൽ പൊതു പ്രവർത്തകർക്ക് ഒരു നല്ല മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അഡ്വ. എ. കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. ഇ. ബേബി വാസൻ, അഡ്വ. എ. വി. രാജീവ്, പി. ആർ. സുനിൽ സിംഗ്, എം. എസ്. മെഹബൂബ്, മോഹനൻ പറയഞ്ചേരി, ടി. എ. അസീസ്, കെ. സന്തോഷ് കുമാർ, എം. എ. സത്താർ എന്നിവർ സംസാരിച്ചു.

