ജി എസ് ടി  പരിഷ്കരണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കരുത്

കോഴിക്കോട്: നികുതി ഘടനയിൽ വരുത്തിയ മാറ്റം പൊതുജനങ്ങൾക്കും മറ്റും  ഏറെ ഗുണ പ്രദമാകുന്നതിനാൽ സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (SWAK ) ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.

നികുതി ഘടനയിൽ പെട്ടെന്ന് വരുത്തിയ മാറ്റത്തിന്റെ  അവ്യക്തതയും
മറ്റും തീർക്കാതെ വരുത്തിയ ഈനിയമ നിർമ്മാണംമൂലം ഏറെ പ്രയാസം അനുഭവിക്കുക
FMCG മേഖലയിലാണ്.

അറിവില്ലായ്മയുടെ പേരിൽ വ്യാപാരികൾക്ക് പറ്റുന്ന ചെറിയ തെറ്റുകൾക്ക് ഒറ്റയടിക്ക് ഫൈനോ ശിക്ഷയോ നടപ്പാക്കരുതെന്നും നിലവിലെ സ്റ്റോക്ക് വിറ്റഴിക്കുന്നത് വരെ വാണിംഗ് നൽകി പരിഹാരം ഉണ്ടാക്കണമെന്നും- ആയതിന് 2025 ഡിസംമ്പർ 31 വരെ സാവകാശം നൽകണമെന്നും SWAK ജില്ലാകമ്മിറ്റി  അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *