കോഴിക്കോട്: ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റുമാരെ 179 ദിവസത്തേക്ക് നിയമിക്കുന്നു.
യോഗ്യത പ്ലസ് ടു, സര്‍ക്കാര്‍ അംഗീകാരമുള്ള ഡി ഫാം/ബി ഫാം/എം ഫാം/ഫാം ഡി ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയും സഹിതം സെപ്തംബര്‍ 19 നു രാവിലെ 10 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിലെത്തണം. ഫോണ്‍ – 0495 2365367.
കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (ഹോമിയോ) ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: എന്‍സിപി/സിസിപി കോഴ്‌സ് പാസ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി സെപ്തംബര്‍ 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍ – 0495-2260232.

