കോഴിക്കോട്: ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയർ വി അജിത് കുമാർ, രണ്ടാം ഗ്രേഡ് ഓവർസീയർ പി പി അനിഷ എന്നിവരെയാണ് 1960 ലെ കേരള സിവിൽ സർവീസ് (തരംതിരിയ്ക്കലും നിയന്ത്രണവും അപ്പീലും) ചട്ടം 10 പ്രകാരം എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. വടകര നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടക്കുന്നതായി ആരോപിച്ച് സദ്ഭരണ മോണിറ്ററിംഗിൻ്റെ ഭാഗമായുള്ള വാട്സ്ആപ്പ് നമ്പറിൽ ലഭിച്ച പരാതിയുടെയും പൊതുജനങ്ങളിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം ഇൻ്റേണൽ വിജിലൻസ് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതേ തുടർന്നാണ് രണ്ട് ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടി.
Related Posts
വിലങ്ങാട്; റവന്യൂ റിക്കവറി നടപടികൾക്ക് മൊറട്ടോറിയം
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ വായ്പകളിന്മേലും വിവിധ സർക്കാർ കുടിശ്ശികകളിന്മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചതായി സർക്കാർ അറിയിച്ചു. 1968 ലെ…
സ്റ്റോക്കെടുപ്പ്: സ്റ്റേഷനറി വിതരണം ഉണ്ടാകില്ല
കോഴിക്കോട്: വാർഷിക സ്റ്റോക്കെടുപ്പ് കാരണം ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസിൽ നിന്നും സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് അസി. സ്റ്റേഷനറി…
നാഗരികം
ബസ് കാത്തിരിപ്പുകാരെ ‘ഇരുത്തുന്ന’ വളയങ്ങൾ നമ്മുടെ പുതുതലമുറ റോഡുകളിലെ ചില ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചു കാണുന്ന ലോഹ വളയങ്ങൾ യാത്രക്കാർക്ക് ബസ് കാത്തിരിക്കാൻ തന്നെ സജ്ജീകരിച്ചതാണെന്നു വേണം…

