എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം
സ്വാഗതസംഘം ഓഫീസ് തുറന്നു

കോഴിക്കോട്‌: രണ്ടുപതിറ്റാണ്ടിന്‌ ശേഷം കോഴിക്കോട് ആതിഥ്യമരുളുന്ന  എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്‌ സ്വാഗതസംഘം ഓഫീസ്‌ തുറന്നു.  മാവൂർ റോഡിൽ ഇന്തൻകോഫീ ഹൗസിന്‌ സമീപമുള്ള ഓഫീസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ പ്രദീപ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. 27 മുതൽ 30 വരെ സരോവരത്തെ കാലിക്കറ്റ്‌ ട്രേഡ്‌ സെന്ററിലാണ്‌ സമ്മേളനം.

സ്വാഗതസംഘം ട്രഷറർ എം മെഹബൂബ്‌ അധ്യക്ഷനായി. മേയർ ഡോ. എം ബീന ഫിലിപ്പ്‌, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌, കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗം കെ വി അനുരാഗ്‌, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ബിബിരാജ്‌ പാം,അമൽരാജ്‌, പി നിഖിൽ, പി സി ഷൈജു എന്നിവർ സംബന്ധിച്ചു.

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സൻജീവ്‌ സ്വാഗതവും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി പിതാജുദ്ദീൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്‌ 2003ലാണ്‌ കോഴിക്കോട്‌ ആദ്യമായി ആതിഥ്യമരുളിയത്‌.

Leave a Reply

Your email address will not be published. Required fields are marked *