കോഴിക്കോട്: നിയമസഭ ഹരജികള്‍ സംബന്ധിച്ച സമിതി സിറ്റിങ് മെയ് 27ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സമിതിയുടെ പരിഗണനയിലുള്ളതും ജില്ലയില്‍നിന്ന് ലഭിച്ചതുമായ ഹരജികളില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഹരജിക്കാര്‍ എന്നിവരുമായി ചര്‍ച്ചയും തെളിവെടുപ്പം നടത്തുകയും പുതിയ പരാതികള്‍/നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. പുതിയ പരാതികള്‍/നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ പകര്‍പ്പ് സെക്രട്ടറി, ഹരജികള്‍ സംബന്ധിച്ച സമിതി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -33 എന്ന വിലാസത്തിലോ petitionsa@niyamasabha.nic.in ഇ-മെയില്‍ വിലാസത്തിലോ മെയ് 21നകം ലഭ്യമാക്കണം. ഫോണ്‍: 0471 2512444.

