ഓണം മേളകൾ

കൊയിലാണ്ടിയിൽ

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ കൊയിലാണ്ടി സൂപ്പര്‍ മാര്‍ക്കറ്റില്‍  സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ നടത്തുന്ന കൊയിലാണ്ടി താലൂക്ക് തല ഓണം മേളയുടെ ഉദ്ഘാടനം  കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍    സുധ കിഴക്കേപ്പാട്ട്  നിര്‍വഹിച്ചു. വാര്‍ഡ്  കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി സപ്ലൈകോ ഡിപ്പോ മാനേജര്‍ സുമേഷ് പി കെ, രത്‌നവല്ലി ടീച്ചര്‍,   സുരേഷ് മേലെപ്പുറത്ത്, ചന്ദ്രശേഖരന്‍,  ആര്‍ എസ് ജയ്കിഷ്, ഔട്ട്‌ലറ്റ് ഇന്‍-ചാര്‍ജ് പി കെ ഷിജു എന്നിവർ സംസാരിച്ചു.

ബാലുശ്ശേരിയിൽ

സപ്ലൈകോ ബാലുശ്ശേരി സൂപ്പര്‍ മാര്‍ക്കറ്റില്‍  സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ നടത്തുന്ന ബാലുശ്ശേരി നിയോജകമണ്ഡലം  ഓണം മേള കെ എം സച്ചിന്‍ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു.    ഡിപ്പോ എസ്എസ്ഒ സജികുമാര്‍ പാലക്കല്‍,  ഹരീഷ് നന്ദനം, രവി തിരുവോട്,    രാമചന്ദ്രന്‍ നായര്‍, വി സി വിജയന്‍, അസീസ് അല്‍ഫ, മുസ്തഫ ദാരുകല,  കെ കെ ഗോപിനാഥന്‍ മാസ്റ്റര്‍, ഔട്ട്ലറ്റ് ഇന്‍-ചാര്‍ജ്  സുനില്‍കുമാര്‍ പി എന്നിവർ സംസാരിച്ചു.

പേരാമ്പ്രയിൽ

പേരാമ്പ്ര സൂപ്പര്‍ മാര്‍ക്കറ്റില്‍ സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ നടത്തുന്ന പേരാമ്പ്ര നിയോജകമണ്ഡലം ഓണം മേളയുടെ ഉദ്ഘാടനം ടി പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.  ആദ്യ വില്‍പ്പന വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത് നിര്‍വഹിച്ചു. ഡിപ്പോ ജൂനിയര്‍ മാനേജര്‍  കുഞ്ഞികൃഷ്ണന്‍  കെ പി,  രാജന്‍ മരുതേരി, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ,  പുതുക്കുടി അബ്ദുറഹിമാന്‍,  കെ എം ബാലകൃഷ്ണന്‍,  സഫ മജീദ്, മോനിഷ പി, കെ പി ആലികുട്ടി, ഔട്ട്ലറ്റ് ഇന്‍-ചാര്‍ജ് അബ്ദുള്‍സലാം കെ കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *