പോലീസുകാർക്ക് സ്ഥലംമാറ്റം
കോഴിക്കോട്: ചോമ്പാല സ്റ്റേഷനിലെ എസ്എച്ച്ഒ ഷമീൽ പിപി ഉൾപ്പെടെ സ്റ്റേഷനിലെ 5 പോലീസുകാർക്ക് സ്ഥലംമാറ്റം.
മനോജൻ എംവി, അനിൽ കുമാർ എൻപി, മനോജ് കുമാർ കെഎം, പ്രവീൺ കുമാർ സി എന്നിവരെ കോഴിക്കോട് റൂറൽ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി..
പയ്യോളി എസ്എച്ച്ഒ ജയ്‌മോൻ പിജെയെ ചോമ്പാല എസ്എച്ച്ഒ ആയി നിയമിച്ചു.
പയ്യോളി സ്റ്റേഷനിലെ ജയദാസൻ എംകെയെ പയ്യോളി എസ്എച്ച്ഒ ആയും നിയമിച്ചു.
മാടാക്കര പള്ളി തർക്കത്തിൽ പോലിസ് ഇടപെടലിൽ ജാഗ്രതക്കുറവുണ്ടായ പശ്ചാത്തലത്തിലാണ് 5 പോലീസുകാർക്കെതിരായ നടപടി.