പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം

കോഴിക്കോട്: ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പരാതികളിൽ വേഗത്തില്‍ പരിഹാര നടപടികളെടുത്ത് പരാതിക്കാര്‍ക്ക് മറുപടി നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, കോഴിക്കോട് റൂറല്‍ ഡിവൈഎസ്പി  മനോജ് പടന്നയില്‍, ക്രൈം ബ്രാഞ്ച് എസ്‌ഐ കെ മനോജ്, നോര്‍ക്ക സെന്റര്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് കെ സീനത്ത്, സര്‍ക്കാര്‍ പ്രതിനിധി ഹംസ കൂമ്പാറ, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് പ്രതിനിധി പി പ്രസില, തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് കെ കെ സാവിത്രി തുടങ്ങിയവര്‍ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000