കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് പിന്നിട്ടവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നത് സുഗമമാക്കാന്‍ വീല്‍ചെയര്‍ സൗകര്യം ഒരുക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ‘സാക്ഷം’ (Saksham ECI) വഴിയോ 8714621986 എന്ന നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്ത് വോട്ടര്‍മാര്‍ക്ക് വീല്‍ചെയര്‍, വാഹനസൗകര്യം എന്നിവ മുന്‍കൂട്ടി ആവശ്യപ്പെടാം. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. കാഴ്ചപരിമിതര്‍ക്കായി ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ബ്രെയില്‍ ലിപിയും ക്രമീകരിച്ചിട്ടുണ്ട്.
Related Posts
ജില്ലയിലെ ജലാശയങ്ങള്‍ മാര്‍ച്ചോടെ വൃത്തിയാക്കും
കോഴിക്കോട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന ഇനി ഞാനൊഴുകട്ടെ ക്യാമ്പയിനിലൂടെ ജില്ലയിലെ ജലാശയങ്ങള്‍ 2025 മാര്‍ച്ചോടെ വൃത്തിയാക്കും. ജില്ലാതല ജലസാങ്കേതിക സമിതി യോഗത്തിലാണ് ഇതു…
ബേപ്പൂർ മണ്ഡലം ഡെവലപ്മെൻ്റ് മിഷന്
ആറ് ഡയാലിസിസ് മെഷിൻ കൈമാറി
കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൈബർസിറ്റിയും റോട്ടറി ചെന്നൈ ആങ്കറേജും സംയുക്തമായി ബേപ്പൂർ ഡെവലപ്മെൻ്റ് മിഷൻ (ബി എം ഡി എം)ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് – മെഡിക്കൽ സെൻ്ററിന് …
ഓവുചാലുകൾ ശനിയാഴ്ചക്കകം വൃത്തിയാക്കണം; ഖനനം നിർത്തിവെക്കണം
മഴക്കാല മുന്നൊരുക്കംകോഴിക്കോട്: ജില്ലയിൽ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓവുചാലുകൾ മെയ്…

