ഹോമിയോപ്പതി എല്ലാ ജനങ്ങളിലും എത്തിക്കും


കോഴിക്കോട്: ഹോമിയോപ്പതിയുടെ സാധ്യതകൾ എല്ലാ വിഭാഗം ജനങ്ങളിലുമെത്തിക്കാൻ ബോധവൽക്കരണ ക്ലാസുകൾ, സൗജന്യ വൈദ്യ ചികിത്സാ ക്യാമ്പുകൾ എന്നിവ കൂടുതലായി ആരംഭിക്കാൻ  ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ (ഐഎച്ച്എംഎ) ദേശീയ നിർവാഹക സമിതി വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഡോ. സാമുവൽ ഹാനിമാന്റെ 269-ാം ജന്മദിനമായ ഏപ്രിൽ പത്ത് മുതൽ പദ്ധതികൾ രാജ്യമൊട്ടുക്ക് നടപ്പാക്കാനാനും തീരുമാനിച്ചു.

ഡോ. കെ ഉവൈസ് അധ്യക്ഷത വഹിച്ചു. ഡോ. ധീരജ് പി സാമുവൽ വാർഷിക റിപ്പോർട്ടും ഡോ. കെ സജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

ഭാരവാഹികളായി ഡോ. കെ എം ഉവൈസ് (ദേശീയ പ്രസിഡന്റ്), ഡോ. ധീരജ് സാമുവൽ (സെക്രട്ടറി ജനറൽ), ഡോ. കെ സജി (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ഡോ. കെ എം ഉവൈസ്
ഡോ. ധീരജ് സാമുവൽ
ഡോ. കെ സജി