കോഴിക്കോട്: നേവി വിമുക്ത ഭടന്മാർക്കും വിധവകൾക്കും, അവരുടെ ആശ്രിതർക്കും പെൻഷൻ സംബന്ധമായും, മറ്റ് പരാതികളെ കുറിച്ചും നേവി അധികാരികളെ അറിയിക്കുന്നതിനുവേണ്ടി ദക്ഷിണ മേഖല നേവൽ കമാണ്ടിന്റെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഏപ്രിൽ നാലിന് രാവിലെ 12 മുതൽ ഉച്ചക്ക് ഒരു മണി വരെ കോഴിക്കോട് സൈനിക ക്ഷേമ കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടത്തുന്നു. കോഴിക്കോട് ജില്ലയിലെ നേവി വിമുക്ത ഭടന്മാരും/വിധവകളും, അവരുടെ ആശ്രിതരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ സൈനിക അറിയിച്ചു.

