കോഴിക്കോട്: ഫറോക്ക് ഇ എസ് ഐ ആശുപത്രിയുടെ പരാതി പരിഹാര സമിതിയുടെ യോഗം ഏപ്രിൽ മൂന്നിന് രാവിലെ 10.30ന് ഫറോക്ക് ഇ എസ് ഐ ആശുപത്രിയിൽ ചേരും. മലപ്പുറം,വയനാട്, കോഴിക്കോട് ജില്ലകളിലെ ഇ എസ് ഐ ഗുണഭോക്താക്കൾ നേരിട്ട് വന്ന് പരാതി ബോധിപ്പിക്കുകയോ അല്ലെങ്കിൽ പരാതികൾ പരാതിപ്പെട്ടിയിൽ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണെന്ന് കൺവീനർ അറിയിച്ചു.

