കോഴിക്കോട്: സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ല്‍ സ്ഥാപിതമായതും കുതിരവട്ടത്ത് 20 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ച് കിടക്കുന്നതുമായ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പിലാക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ട് ഘട്ടമായിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 55 കോടി രൂപയുടെ പദ്ധതിയാണ് നബാര്‍ഡിന് നല്‍കിയത്. അതില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കിടത്തി ചികിത്സയ്ക്കായുള്ള ഇന്‍ പേഷ്യന്റ് ബ്ലോക്ക് നിര്‍മ്മാണത്തിനാണ് 28 കോടി രൂപ നബാര്‍ഡ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ആകെ വിസ്തൃതി 6249.25 മീറ്റര്‍ സ്ക്വയര്‍ ആണ്. 120 കിടക്കകളുള്ള ഫാമിലി വാര്‍ഡ് ആണ് ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നത്. ഒപി, ചൈല്‍ഡ് ഒപി, ഐപി എന്നിവയാണ് നിര്‍മ്മിക്കുന്നത്.പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ഒരു അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 6245 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള 6 നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
Related Posts
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബിഎസ് സി ന്യൂക്ലിയര്‍ മെഡിസിന് കോഴ്സ്
കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയര്‍ മെഡിസിന് ടെക്നോളജി കോഴ്സ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. 6 സീറ്റുള്ള കോഴ്സിനാണ്…
ടു മില്യണ്‍ പ്ലഡ്ജ്: കൈപ്പുസ്തകവും ലോഗോയും പ്രകാശനം ചെയ്തു
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ ജൂണ്‍ 26ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍…
വിലങ്ങാട് ദുരന്തഭൂമിയിൽ മെഡിക്കൽ ക്യാമ്പുകളുമായി ആയുർവേദ വകുപ്പ്
കോഴിക്കോട്: ഉരുൾപൊട്ടലുകൾ നടന്ന വിലങ്ങാട് പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി ആയുർവേദ വകുപ്പ് (ഭാരതീയ ചികിത്സ വകുപ്പ്). ക്യാമ്പിലുള്ളവരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികാരോഗ്യ…

