കോഴിക്കോട്: കിര്‍ത്താഡ്സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്സ്) വകുപ്പില്‍ ജാതി പരിശോധനകള്‍ക്കുള്ള ഓണ്‍ലൈന്‍ ഡാറ്റാ ബേസ് പദ്ധതിയിലേക്ക് അഞ്ച് മാസത്തേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആന്ത്രപ്പോളജി/സോഷ്യാളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഹോണറേറിയം: പ്രതിമാസം 30,000 രൂപ. പ്രായപരിധി: 2025 ഒക്ടോബര്‍ ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി/വര്‍ഗ, പിന്നാക്ക വിഭാഗക്കാര്‍ക്ക് മുന്‍ഗണനയും നിയമാനുസൃത വയസ്സിളവും ഉണ്ടാകും. നവംബര്‍ മൂന്നിന് രാവിലെ 11ന് കിര്‍ത്താഡ്സില്‍ നടക്കുന്ന അഭിമുഖത്തിന് രാവിലെ പത്തിനകം വയസ്സ്, യോഗ്യത, സമുദായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2356805/2357329.

