കോഴിക്കോട്: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും കേന്ദ്രീയ വിദ്യാലയവും സംയുക്തമായി മാർച്ച് ഒന്നു മുതൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയ നമ്പർ ഒന്നിൽ നടത്തുന്ന സൗജന്യ യോഗ ഇൻസ്ട്രക്ടർ കോഴ്സിലേക്ക് 15 മുതൽ 45 വയസ്സ് വരെ ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായവരായിരിക്കണം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് 1.30 മുതൽ 4.30 വരെ ക്ലാസുകൾ ഉണ്ടായിരിക്കും. താൽപ്പര്യമുള്ളവർ ഫെബ്രുവരി 25 കം സ്കൂൾ വെബ് സൈറ്റ് ആയ https://no.1calicut.kvs.ac.in ൽ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ നേരിട്ട് വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Related Posts
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പുകളില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍: 385/2024) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
അറിയിപ്പുകൾ
അക്ഷയ പദ്ധതി: ലോഗോ ക്ഷണിച്ചുകോഴിക്കോട്: അക്ഷയ പദ്ധതിയുടെ 21ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് ലോഗോ ക്ഷണിച്ചു. അക്ഷയ പദ്ധതികളുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുക്കൊണ്ടുള്ള ലോഗോ മേൽവിലാസം, ഫോൺ…
അപേക്ഷകൾ ക്ഷണിച്ചു
കോഴിക്കോട്: മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിൽ പ്രോജക്ട് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവുകളിലേക്ക് നിർദിഷ്ട മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ…

