ചിത്രരചനാ മത്സരം


കോഴിക്കോട്: ജില്ലാ ടിബി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് എട്ട് മുതൽ 12 വരെയുളള ക്ലാസുകളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സെന്റ് ജോസഫ് ദേവഗിരി കോളേജിന്റെയും സഹകരണത്തോടെ മാർച്ച് രണ്ടിന്  രാവിലെ 11 മുതൽ ദേവഗിരി കോളേജിൽ നടത്തുമെന്ന് ജില്ലാ ടി ബി ഓഫീസർ അറിയിച്ചു. ഫെബ്രുവരി 25 നകം https://forms.gle/DCS2qt7dDdNdqTnK9 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും മൊമന്റോയും പുസ്തകങ്ങളും സമ്മാനമായി നൽകും. ഫോൺ : 8086735535, 6238702960

Leave a Reply

Your email address will not be published. Required fields are marked *