കോഴിക്കോട്: പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിവിധ ഉപയോഗശൂന്യമായ വസ്തുക്കൾ പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട ഉപവിഭാഗത്തിൽ ഡിസംബർ 18ന് രാവിലെ 11.30ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തോടൊപ്പം മുദ്രവെച്ച ക്വട്ടേഷനുകളും ക്ഷണിച്ചു. ക്വട്ടേഷനോടൊപ്പം കോഴിക്കോട് പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നിരത്രദവ്യം ബാങ്ക് ഡിപ്പോസിറ്റ് രശീതിയുടെ രൂപത്തിൽ അടക്കം ചെയ്ത് ലേലത്തിന്റെ തലേ ദിവസം വൈകുന്നേരം നാല് മണിക്കുള്ളിൽ ഓഫീസിൽ ലഭിക്കണം.

