പ്രോജക്റ്റ് കോ-ഓർഡിനേറ്റര്‍ നിയമനം
കോഴിക്കോട്: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഫിഷറീസ് ഇന്റഗ്രേറ്റഡ് ഫിഷറി മാനേജ്മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പ്രോജക്റ്റിലേക്ക് ദിവസവേതനത്തില്‍ കോ-ഓർഡിനേറ്ററെ നിയമിക്കും. യോഗ്യത: കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍നിന്നോ ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍നിന്നോ നേടിയ ബി.എഫ്.എസ്.സി/അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍നിന്ന് അക്വാകള്‍ച്ചര്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദം/സുവോളജിയിലോ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ ബിരുദാനന്തര ബിരുദം. കോഴിക്കോട് ജില്ലക്കാരാകണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 29ന് രാവിലെ 10.30ന് വെസ്റ്റ്ഹില്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495-2383780.