ഒരാൾ കൂടി പത്രിക നൽകി


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനായി ജില്ലയിൽ ഒരാൾ കൂടി നാമനിർദേശ പത്രിക നൽകി. വടകര പാർലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി കുഞ്ഞിക്കണ്ണൻ ആണ് നാമനിർദ്ദേശപത്രിക നൽകിയത്.

വരണാധികാരിയായ എഡിഎം അജീഷ് കെ മുമ്പാകെയാണ് പത്രിക നൽകിയത്.

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രില്‍ നാല്. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000