കിക്മ: സ്പോട്ട് അഡ്മിഷൻ മാർച്ച് നാലിന്
കോഴിക്കോട്: സഹകരണ വകുപ്പിന് കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2024-26 ബാച്ചിലേക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മാർച്ച് നാലിന് രാവിലെ 10 മുതൽ ഒരു മണി വരെ കോഴിക്കോട് തളി ജംഗ്ഷനിലെ ഇഎംഎസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ നടത്തുന്നു. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഇതേവരെ അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും ഈ അഡ്മിഷൻ പരിപാടിയിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് : 9074646459, 8547618290, www.kicma.ac.in