എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ


കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം 2.0 പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൊയിലാണ്ടി ഇഎംഎസ് ടൗൺഹാളിൽ നടന്ന ക്യാമ്പയിൻ  നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ കെ  ഷിബിൻ അധ്യക്ഷത വഹിച്ചു.

വ്യവസായ വകുപ്പിന്റെ വിവിധ സേവനങ്ങൾ, പ്രധാന പദ്ധതികൾ, നയങ്ങൾ, അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇഡിഇ മാരായ പി കെ അശ്വിൻ, സി പി ഐശ്വര്യ,  ഗോപിക സന്തോഷ് എന്നിവരും സംരംഭം – മോട്ടിവേഷൻ എന്ന വിഷയത്തിൽ ഐഇഒ ആർ നിജീഷും സംസാരിച്ചു. സംരംഭം തുടങ്ങി വിജയിച്ച ടി ടി ഷൈജു, സി പി ബൈജു എന്നിവർ പരിപാടിയിൽ സംവദിച്ചു. കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസർ ആർ നിജീഷ് സ്വാഗതവും  എൻ്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പി കെ അശ്വിൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *