‹

മാറ്റർലാബ് ജീവനക്കാർക്ക് ആരോഗ്യ, നേത്ര പരിശോധനാ ക്യാമ്പ്

കോഴിക്കോട്: യുഎൽസിസിഎസിന്റെ ഗുണപരിശോധനാസ്ഥാപനമായ തിരുവണ്ണൂർ മാറ്റർലാബിലെ ജീവനക്കാർക്കായി സൗജന്യവൈദ്യപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെയും ഡിഎം ഹയാത്ത് സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെയും സഹകരണത്തോടെ ആയിരുന്നു ഏകദിന ആരോഗ്യ, നേത്ര പരിശോധനാ ക്യാമ്പ്.
ഷുഗർ, കൊളസ്ട്രോൾ, ബിപി, വൈറ്റൽസ് എന്നീ ആരോഗ്യപരിശോധനകളും വിഷൻ സ്ക്രീനിങ്, ഗ്ലോക്കോമ സ്ക്രീനിങ്, രണ്ടുവർഷത്തിലേറെയായി പ്രമേഹമുള്ളവർക്ക് ഫണ്ട് സ്ക്രീനിങ്, തിമിര(cataract)ത്തിന്റെയും പ്രമേഹനേത്രരോഗത്തിന്റെയും പരിശോധനകൾ എന്നിവയാണ് നടത്തിയത്.

തിമിരശസ്ത്രക്രിയ വേണ്ടവർക്ക് കുറഞ്ഞ ചെലവിൽ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ ചെയ്തുകൊടുക്കാനുള്ള ക്രമീകരണവും ക്യാമ്പിന്റെ ഭാഗമായി ഏർപ്പെടുത്തി.
മാറ്റർലാബ് ജനറൽ മാനേജർ ഫ്രെഡ്ഡി സോമൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഷാദിൻ, ഒപ്റ്റോമെട്രിസ്റ്റുമാരായ ഫാത്തിമ ഹിബ, സഫ്വാന തസ്നി, സാങ്കേതികവിദഗ്ദ്ധരായ അക്ഷയ് പി., മുഹമ്മദ് സിനാൻ, ബിബിൻ വിശ്വൻ, ജിൻസി സുമേഷ്, ആദില ഷെയ്കാ എന്നിവർ പരിശോധനകൾക്കു നേതൃത്വം നല്കി. സി. വിനീഷ് ക്യാമ്പുപ്രവർത്തനം ഏകോപിപ്പിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000