‹

ഇംഹാൻസിൽ ശിശുദിനാഘോഷം

കോഴിക്കോട്: ഇംഹാൻസ് ചൈൽഡ് ഡെവലപ്മെൻ്റ് സർവീസസ്, ഓട്ടിസം സെൻ്റർ, ടെലിമാനസ് എന്നിവ സംയുക്തമായി ശിശുദിനം ആഘോഷിച്ചു. ഇംഹാൻസിൽ ചികിത്സക്കും പരിശീലനത്തിനുമായി വരുന്ന കുട്ടികൾക്കായി കലാ കായികപരിപാടികൾ നടത്തി. ഇംഹാൻസ് ഡയറക്ടർ ഡോ. ടി. എം ഷിബുകുമാർ  ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ സെക്രട്ടറി ശ്രീകുമാർ, ഡോ. ഷീബ നൈനാൻ, ഡോ. റീന ജോർജ് എന്നിവർ സംസാരിച്ചു.

രക്ഷിതാക്കൾക്ക് വേണ്ടി മാനസികാരോഗ്യ ബോധവത്കരണക്ലാസ്സ് ടെലിമാനസ് ടീം അംഗങ്ങളായ ഡോ. ഷീബ നൈനാൻ, ഡോ. ശ്രീകുമാർ എന്നിവർ നടത്തി. നൂറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000