എഴുത്തച്ഛൻ പുരസ്കാര സമർപ്പണ ചടങ്ങ് മാറ്റിവെച്ചു
കോഴിക്കോട്: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്കുള്ള കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന് സമ്മാനിക്കുന്ന ചടങ്ങ് മാറ്റിവെച്ചു. നവംബർ 16ന് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി അറിയിച്ചു.