എം.ജി. സോമൻ കലാപ്രതിഭ പുരസ്കാരം നടി വർഷയ്ക്ക്
കോഴിക്കോട്: കോഴിക്കോട് ചലച്ചിത്ര കുട്ടായ്മയുടെ പ്രഥമ എം. ജി. സോമൻ കലാപ്രതിഭ പുരസ്കാരം സിനിമ – സീരിയൽ അഭിനേത്രി വർഷക്ക്. കോഴിക്കോട് ചെറുകുളം സ്വദേശിനിയാണ്. ഈയടുത്ത് ഇറങ്ങിയ ജി. മാർതാണ്ഡൻ സംവിധാനം ചെയ്ത ഓട്ടൻ തുള്ളൽ സിനിമയിലൂടെ സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് വർഷ.
ഡിസംബർ 12 ന് കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മെമെന്റോയും പ്രശസ്തി പത്രവും കൈമാറും.