അശ്വിനി ഫിലിം ഫെസ്റ്റിവലിന് കൊടിയിറക്കം
കോഴിക്കോട്: കൈരളി വേദി തിയേറ്ററിൽ അശ്വിനി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച അശ്വിനി ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യൻ ഫിലിംസ് സമാപിച്ചു. പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയുടെ അവസാന ദിവസം ബംഗാളി ചലച്ചിത്രങ്ങളായ ആപിഷ്, അദമ്യ, ആസാമീസ് ചിത്രം യകാസീസ് ഡോട്ടർ, ഡോക്യുമെൻ്ററി ചിത്രം സത്യപ്പുല്ല് എന്നിവയും റിട്രോസ്പെക്റ്റീവ് വിഭാഗത്തിൽ പ്രേമലേഖനം എന്ന ചിത്രവും പ്രദർശിപ്പിച്ചു.
സമാപന സമ്മേളനം ഉദ്ഘാടനം ചലച്ചിത്ര നടൻ ജയരാജ് നിർവഹിച്ചു. തുടർന്ന് മലയാള സിനിമയിലെ കേരളം എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ജിപി രാമചന്ദ്രൻ, സംവിധായകൻ രാംദാസ് കടവല്ലൂർ, മാധ്യമപ്രവർത്തക സോഫിയ ബിന്ദ് എന്നിവർ പങ്കെടുത്തു. ഷിലു ജാസ് ചർച്ച മോഡറേറ്റ് ചെയ്തു. നിശാന്ത് കൊടമന സ്വാഗതവും ഋത്വിക് ജിഡി നന്ദിയും പറഞ്ഞു.