ശിശു സംരക്ഷണ മേലധികാരികൾക്ക് ബാലാവകാശ കമ്മീഷൻ പരിശീലനം
കോഴിക്കോട്: കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ മേലധികാരികൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ എന്നിവർക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആഭിമുഖ്യത്തിൽ പരിശീലനം സംഘടിപ്പിച്ചു. കോഴിക്കോട് ശിക്ഷക് സദനിലായിരുന്നു പരിപാടി.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ ഷൈനി സ്വാഗതം പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ മെമ്പർ പി.സി വിജയരാജൻ, നീതു മോൾ സേവ്യർ എന്നിവർ ക്ലാസെടുത്തു.
കുട്ടികളുടെ സാമൂഹ്യ പുനരധിവാസത്തിനും സംരക്ഷണത്തിനും സ്ഥാപന മേധാവികൾ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച്
നടന്ന പാനൽ ചർച്ചയിൽ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ്, മെമ്പർ പി ഷാജേഷ് ഭാസ്കർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി കോഴിക്കോട് ജില്ലാ ചെയർപേഴ്സൺ ഷിജി റഹ്മാൻ, ജbവനൈൽ ജസ്റ്റിസ് ബോർഡ് അംഗം മോഹൻ കുമാർ, തലശ്ശേരി ചിൽഡ്രൻസ് ഹോം സൂപ്രണ്ട് അഷ്റഫ് എന്നിവർ സംസാരിച്ചു.