കുറ്റിച്ചിറയിലെ വോട്ടു നില എൽഡിഎഫിന് കരുത്തുപകരും : ഐഎൻഎൽ
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിലേക്ക് നടന്ന വാശിയേറിയ ഉപ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച ഐഎൻഎൽ പ്രതിനിധി ടി ടി ജംഷീനക്ക് തുലാസ് അടയാളത്തിൽ വോട്ടുചെയ്ത മുഴുവൻ വോട്ടർമാരെയും ഐഎൻഎൽ സംസ്ഥാന കമ്മിറ്റിക്ക് അഭിവാദ്യം ചെയ്തു.
മുസ്ലിം ലീഗിൻ്റെ പൊന്നാപുരം കോട്ടയായ കുറ്റിച്ചിറയിൽ ഫാത്തിമ തഹ്ലിയ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും, കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും 2273 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ലിഗ് സ്ഥാനാർത്ഥി ജയിച്ച വാർഡ് ഇത്തവണ എൽഡിഎഫിന് നഷ്ടപ്പെട്ടത് കേവലം 436 വോട്ടിനാണ്.
വിഡി സതീശൻ നയിക്കുന്ന സംഘ്പരിവാർ നിയന്ത്രിത ഭരണത്തിലെ അഴിമതിക്കും ജനദ്രോഹ നടപടികൾക്കുമെതിരെയുള്ള പ്രബുദ്ധ വോട്ടർമാരുടെ ശക്തമായ വിധി എഴുത്താണ് ഈ വോട്ടുനിലകൾ.
ഇടതുപക്ഷം അതിൻ്റെ വീഴ്ചകൾ തിരുത്തി ശക്തമായി തിരിച്ചുവരവിൻ്റെ പാതയിലാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് കുറ്റിച്ചിറ ഉൾപ്പെടെയുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾഎന്നും ഐ എൻ എൻ സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.