ചെറുവണ്ണൂര്‍ മേല്‍പ്പാലം നിര്‍മാണം: ഗതാഗത നിയന്ത്രണം നാളെ മുതൽ

കോഴിക്കോട്: ചെറുവണ്ണൂര്‍ മേല്‍പ്പാലം നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി ഗര്‍ഡര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 20 രാത്രി ഒമ്പത്  മുതല്‍ 26 രാത്രി വരെ ഈ വഴിയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

മലപ്പുറം-തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തൊണ്ടയാട് ദേശീയപാത 66 വഴിയും ഫറോക്ക് ഭാഗത്ത് നിന്നും സിറ്റി ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ ഫറോക്ക് – ചുങ്കം – ഫാറൂഖ് കോളേജ് – അഴിഞ്ഞിലം – പന്തീരങ്കാവ് ദേശീയപാത 66 വഴിയും, കോഴിക്കോട് സിറ്റിയില്‍ നിന്ന് ഫറോക്ക് – രാമനാട്ടുകര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മാങ്കാവ് – മാത്തറ – പന്തീരങ്കാവ് ദേശീയപാത 66 വഴിയും പോകേണ്ടതാണ്.

ചരക്ക്/കണ്ടെയ്‌നര്‍/മള്‍ട്ടി ആക്‌സില്‍ ബസ് വാഹനങ്ങള്‍ നിര്‍ബന്ധമായും വെങ്ങളം- രാമനാട്ടുകര ദേശീയപാത 66 വഴി പോകണം.
വലിയങ്ങാടി, കോഴിക്കോട് ബീച്ച് ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ വെങ്ങാലി ബീച്ച് റോഡ് വഴി വരണം.
മലപ്പുറം, കൊണ്ടോട്ടി ഭാഗത്ത് നിന്ന് വരുന്ന മുഴുവന്‍ വാഹനങ്ങളും രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡ് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പന്തീരങ്കാവ് – തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
തൃശ്ശൂര്‍, യൂണിവേഴ്‌സിറ്റി ഭാഗത്ത് നിന്ന് വരുന്ന മുഴുവന്‍ വാഹനങ്ങളും ദേശീയപാത 66 ല്‍ പന്തീരങ്കാവ് – തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
കടലുണ്ടി, ഫറോക്ക്, ചാലിയം ഭാഗത്ത് നിന്ന് വരുന്ന മുഴുവന്‍ വാഹനങ്ങളും ഫറോക്ക് ചുങ്കം – ഫാറൂഖ കോളേജ് – അഴിഞ്ഞിലം ജംഗ്ഷന്‍ – പന്തീരങ്കാവ് – തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
കോഴിക്കോട് സിറ്റിയില്‍ നിന്ന് മലപ്പുറം, തൃശ്ശൂര്‍ ഭാഗത്തേക്ക് പോകേണ്ട മുഴുവന്‍ വാഹനങ്ങളും തൊണ്ടയാട് ദേശീയപാത 66 വഴി പോകേണ്ടതാണ്.
ബേപ്പൂര്‍, മീഞ്ചന്ത ഭാഗത്ത് നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അരീക്കാട് – ഒളവണ്ണ – പന്തീരങ്കാവ് വഴി പോകേണ്ടതാണ്.
പാളയം, ബീച്ച്, റെയില്‍വെ ഭാഗത്ത് നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മാങ്കാവ് – മാത്തറ – പന്തീരങ്കാവ് വഴി പോകേണ്ടതാണ്.
ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ നിന്നും ബേപ്പൂര്‍ ഭാഗത്തേക്കും തിരിച്ചും (ബിസി റോഡ്) പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ബസ് പോകേണ്ട വഴി
പാലക്കാട് – തൃശ്ശൂര്‍ ഭാഗത്തു നിന്നും വരുന്ന ദീര്‍ഘ ദൂര ബസ്സുകള്‍ രാമനാട്ടുകര ബസ് സ്റ്റാന്റില്‍ വന്ന ശേഷം പന്തീരങ്കാവ് ദേശീയപാത 66 വഴി സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
തിരുവനന്തപുരം – എറണാകുളം – കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ്സുകള്‍ ദേശീയപാത 66 വഴി മാത്രം സര്‍വീസ് നടത്തേണ്ടതാണ്.
മലപ്പുറം – മഞ്ചേരി – നിലമ്പൂര്‍ – വേങ്ങര – തിരൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ രാമനാട്ടുകര സ്റ്റാന്റില്‍ പ്രവേശിച്ച ശേഷം തിരിച്ച് എയര്‍ പോര്‍ട്ട് റോഡ് ജംഗ്ഷന്‍ – പന്തീരാങ്കാവ് – മാത്തറ – മാങ്കാവ് വഴി സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതും തിരിച്ച് സിറ്റി ഭാഗത്തു നിന്നും മീഞ്ചന്ത – അരീക്കാട് – ഒളവണ്ണ – പന്തീരങ്കാവ് – രാമനാട്ടുകര സ്റ്റാന്റ് വഴി പോകേണ്ടതുമാണ്.
കടലുണ്ടി – ചാലിയം – കരുവന്‍തുരുത്തി – ഫറോക്ക് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന സിറ്റി ബസ്സുകള്‍ ചെയിന്‍ സര്‍വ്വീസ് ആയി കോയാസ് ജംഗ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കേണ്ടതും ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ നിന്നും സര്‍വീസ് ആരംഭിക്കേണ്ടതുമാണ്. തിരിച്ച് കോഴിക്കോട് ഭാഗത്തു നിന്നും ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസ്സുകള്‍ ചെറുവണ്ണൂര്‍ ജംഗ്ഷന്‍ സമീപം സര്‍വീസ് അവസാനിക്കേണ്ടതും ആരംഭിക്കേണ്ടതുമാണ്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000