ഓടിക്കൊണ്ടിരുന്ന  കാറിന് തീപിടിച്ചു

കോഴിക്കോട്: കോടഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന  കാറിന് തീപിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്; ബാങ്കിലെ ഫയർ എക്സ്റ്റിംഗ്ഷറും വെള്ളവും ഉപയോഗിച്ച് നാട്ടുകാർ തീ കെടുത്തി.

യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിലൂടെ  ഓടിച്ചുപോകുന്നതിനിടെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ കാറിലുള്ളവരെ വിളിച്ച് കാര്യം അറിയിക്കുകയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.
യാത്രക്കാർ പുറത്തിറങ്ങിയപ്പോഴേക്കും കാറിന്റെ മുൻഭാഗം പൂർണമായും കത്തിപിടിച്ചിരുന്നു.

അപകടം കണ്ടതോടെ പ്രദേശവാസികൾ ഓടിയെത്തി വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. തുടർന്ന് തൊട്ടടുത്തുള്ള ബാങ്കിൽ നിന്ന് അഗ്നിശമന ഉപകരണങ്ങൾ എത്തിച്ച് സമയോചിതമായി ഉപയോഗിച്ചതോടെയാണ് തീ കൂടുതൽ പടരാതെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

വിവരമറിഞ്ഞ് ഉടൻതന്നെ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ പൂർണമായി അണയ്ക്കുകയും സ്ഥിതിഗതികൾ സുരക്ഷിതമാക്കുകയും ചെയ്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000