അറിയിപ്പുകൾ

സൈക്കിള്‍ റാലി ഫ്‌ളാഗ്ഓഫ് 14ന്
കോഴിക്കോട്: 2024ല്‍ വയനാട് പ്രകൃതിക്ഷോഭത്തില്‍ മരണപ്പെട്ടവരുടെ സ്മരണ പുതുക്കുന്നതിന്റെയും പ്രകൃതിക്ഷോഭം അതിജീവിച്ചവരെ ആദരിക്കുന്നതിന്റെയും ഭാഗമായി കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ ആന്‍ഡ് റിക്കോര്‍ഡ്സ് വടക്കന്‍ ജില്ലകളില്‍ സംഘടിപ്പിക്കുന്ന സൈക്കിള്‍ റാലിയുടെ കോഴിക്കോട് ജില്ലയിലെ ഫ്‌ളാഗ്ഓഫ് ഓഗസ്റ്റ് 14ന് രാവിലെ ഒമ്പതിന് വെസ്റ്റ് ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കും. ഇതിന്റെ ഭാഗമായി സൈനികക്ഷേമ ഓഫീസ്, സ്പര്‍ശ്, ആധാര്‍ കാര്‍ഡ് സര്‍വീസ് എന്നിവയുടെ കൗണ്ടര്‍ ഉണ്ടാകും. ജില്ലയിലെ വിമുക്തഭടന്മാരും ആശ്രിതരും സംബന്ധിക്കണമെന്നും ഹെല്‍പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതി

കോഴിക്കോട്: സംസ്ഥാനത്ത് ബാര്‍ബര്‍ഷോപ്പ്, യൂണിസെക്സ് സലൂണ്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ട പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്കുള്ള ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. ഉയര്‍ന്ന പ്രായപരിധി: 2026 ഓഗസ്റ്റ് ഒന്നിന് 60 വയസ്സ്. www.bwin.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0495 2377786.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000