മുൻ എംഎൽഎടി പി എം സാഹിർ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹിർ (83) അന്തരിച്ചു.
ഭാര്യ: ഫാത്തിമ ഷെറഫ.
മക്കൾ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ എഞ്ചിനീയർ ടി പി എം ഹാഷീറലി, (കാലിക്കറ്റ് ചേംബർ) ഡോ. ഇജാസ് (ലണ്ടൻ), സജൽ മുഹമ്മദ് (അൽഫ അലൂമിനിയം), ടി.പി.എം ജിഷാൻ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, മുഖദാർ ) , റിഷ .
മരുമക്കൾ: ഡോ. ഫാത്തിമ ജെഷീന ( ഫാറൂഖ് കോളെജ് ), നിഷ ഇജാസ് , റോഷി സജൽ, റഷി ജിഷാൻ.

മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും ജനറൽ സെക്രട്ടറിയുമായിരുന്നു.
കോഴിക്കോട്ടെ സാമൂഹ്യ , സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ടി പി എം സാഹിർ 2001-ൽ എളമരം കരീമിനെ പരാജയപ്പെടുത്തിയാണ് അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത് .
കൊച്ചി കുസാറ്റ്  സെനറ്റ് മെമ്പർ , കെൽട്രോൺ  ഡയറക്ടർ, എം.ഇ എസ് എൻഞ്ചിനീയറിംഗ് കോളജ് മാനേജ്മെൻ്റ് കമ്മിറ്റി മെമ്പർ , കാലിക്കറ്റ് ജേസീസ്, കാലിക്കറ്റ് സീനിയർ ചേംബർ പ്രസിഡൻ്റ്, തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുകയായിരുന്നു..

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000