കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക വിഷയങ്ങളില്‍ വലിയ തോതില്‍ അവബോധം സൃഷ്ടിക്കുന്നതിനുമുള്ള പരിപാടികളുടെ ഭാഗമായി മാനാഞ്ചിറ ബി ഇ എം ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് സോണല്‍ ഹെഡ് കെ. എം ജാവേദ് മിയാന്‍ വിതരണം നിര്‍വഹിച്ചു. ബി ഇ എം ഹയര്‍സെക്കണ്ടറി സ്കൂള്‍ ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ് ഏറ്റുവാങ്ങി. സ്കൂള്‍ പി ടി എ പ്രസിഡന്റ് രത്നന്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് മാനേജ്മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രകൃതിയുടെ പരിപാലനമെന്നത് മലബാര്‍ ഗ്രൂപ്പിന്റെ മഹത്തായ മൂല്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനായി നിരവധി പരിപാടികളാണ് മലബാര്‍ ഗ്രൂപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയോടുള്ള ആദരവും പ്രതിബദ്ധതയും പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ രീതികളിലേക്ക് മലബാര്‍ ഗ്രൂപ്പിനെ എത്തിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സംരംഭങ്ങളെല്ലാം തന്നെ ഇത്തരത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ മുഴുവന്‍ ഷോറുമൂകളും പരിസ്ഥിതി സൗഹൃദമായാണ് സജ്ജീകരിച്ചിട്ടുള്ളത് -എം പി അഹമ്മദ് പറഞ്ഞു.
പരിസ്ഥിതി സംരക്ഷണമെന്ന ലക്ഷ്യം നടപ്പാക്കുന്നതിന് മലബാര്‍ ഗ്രൂപ്പിന് സമര്‍പ്പിതമായ ടീം നിലവിലുണ്ട്. പരിസ്ഥിതിപരവും സാമൂഹികവും ഭരണപരവുമായ സംവിധാനങ്ങളെ സംയോജിപ്പിച്ച് പൂര്‍ണമായും ESG വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് മലബാര്‍ ഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി വിവിധ സ്ഥാപനങ്ങള്‍, എന്‍ ജി ഒകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി മലബാര്‍ ഗ്രൂപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
മലബാര്‍ ഗോള്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

