കോഴിക്കോട്: പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്സിഡി സാധനങ്ങളും ഉറപ്പാക്കി സപ്ലൈകോ. പത്തിനം സാധനങ്ങൾ അടങ്ങിയ ബക്രീദ് സ്പെഷ്യൽ കിറ്റും ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ് കിറ്റ് ലഭ്യമാവുക. 1101 രൂപയുടെ ഭക്ഷ്യസാധനങ്ങൾ ആണ് 850 രൂപയ്ക്ക് പ്രത്യേക കിറ്റായി നൽകുന്നത്. മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, ശബരി ബ്രാൻഡിലുള്ള 250 ഗ്രാം ഗോൾഡ് ചായപ്പൊടി, 100 ഗ്രാം മീറ്റ് മസാല, 50 ഗ്രാം ഗരം മസാല, 100 ഗ്രാം ചിക്കൻ മസാല, 100 ഗ്രാം കുരുമുളകുപൊടി എന്നിവ അടങ്ങിയതാണ് കിറ്റ്. ഏലക്കായ, ഗ്രാമ്പു എന്നിവ ഉൾപ്പെടുന്ന 50 ഗ്രാം മസാലക്കൂട്ടും കിറ്റിൽ ഉണ്ട്.
Related Posts
വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുത്: കലക്ടർ
ആഹ്ലാദ പ്രകടനങ്ങള്‍ രാത്രിയിലേക്ക് നീളരുത് കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് നടക്കുന്ന വിജയാഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുതെന്നും ഇതുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദ്ദേശം രാഷ്ട്രീയ…
ലോക്സഭാ തെരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം
സംസ്ഥാനം-70.35 മണ്ഡലം തിരിച്ച്: 1. തിരുവനന്തപുരം-66.432. ആറ്റിങ്ങല്‍-69.403. കൊല്ലം-67.924. പത്തനംതിട്ട-63.355. മാവേലിക്കര-65.886. ആലപ്പുഴ-74.377. കോട്ടയം-65.598. ഇടുക്കി-66.399. എറണാകുളം-68.1010. ചാലക്കുടി-71.6811. തൃശൂര്‍-72.1112. പാലക്കാട്-72.6813. ആലത്തൂര്‍-72.6614. പൊന്നാനി-67.9315. മലപ്പുറം-71.6816. കോഴിക്കോട്-73.3417.…
ഊരാളുങ്കൽ ശതാബ്ദി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 13 ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട്…

