മോഡല്‍ പോളിയില്‍ അധ്യാപക നിയമനം
കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ താത്കാലിക അധ്യാപകരെ നിയമിക്കും. ബയോ-മെഡിക്കല്‍ എന്‍ജിനീയറിങ് (മെയ് 19), ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (മെയ് 20), മെക്കാനിക്കല്‍ എന്‍ജിനീയറിങ്-പാര്‍ട്ട്ടൈം(മെയ് 21), കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (മെയ് 28), ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് (മെയ് 29) എന്നിവയില്‍ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ് ബിരുദവുള്ളവര്‍ക്കും ഫിസിക്‌സ് (ജൂണ്‍ ഒന്ന്), മാത്തമാറ്റിക്‌സ് (ജൂണ്‍ ഒന്ന്), കെമിസ്ട്രി (ജൂണ്‍ രണ്ട്) എന്നിവയില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും (ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് യോഗ്യതയുള്ളവരെ പരിഗണിക്കും) അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0496 2524920.