കോഴിക്കോട്: ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ 48 മണിക്കൂര്‍ മദ്യനിരോധനം (ഡ്രൈഡേ) ഏര്‍പ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. ഏപ്രില്‍ ഏഴിന് വൈകീട്ട് ആറ് മുതല്‍ ഒമ്പതിന് വൈകീട്ട് ആറ് വരെയാണ് നിരോധനം. ഇതുപ്രകാരം ജില്ലയിലെ ബിവറേജസ് ഔട്ട്ലറ്റുകള്, ചാരായ ഷാപ്പുകള്‍, വിദേശമദ്യ വില്പന കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചിടണം. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ക്കും സിറ്റി, റൂറല്‍ പൊലീസ് മേധാവിമാര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്കി.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 135 സി, കേരള അബ്കാരി ആക്ടിലെ യു/എസ് 54 എന്നിവ പ്രകാരം തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

