വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തുന്ന ആരോഗ്യ ബോധവത്കരണ പരിപാടികളുടെ ഭാഗമായി അമീബിക് മസ്തിഷ്‌കജ്വരം, മഞ്ഞപ്പിത്തം എന്നീ വിഷയങ്ങളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. നവംബര്‍ 17ന് കോഴിക്കോട് ബീച്ചിന് സമീപത്തെ ഗവ. നഴ്സിങ് സ്‌കൂളില്‍ രാവിലെ 10നാണ് മത്സരം. ഒരു സ്‌കൂളില്‍നിന്ന് രണ്ട് വിദ്യാര്‍ഥികളടങ്ങിയ രണ്ട് ടീമിന് പങ്കെടുക്കാം. ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മത്സരങ്ങള്‍ ഉണ്ടാകും. താല്‍പര്യമുള്ളവര്‍ https://forms.gle/e6rmJ5nx41PHjGjz7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. ഫോണ്‍: 9745275657, 8921580446.