‹

അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഞായറാഴ്ചകളിലും മറ്റു പൊതുഅവധി ദിനങ്ങളിലും തെരഞ്ഞെടുക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായിരിക്കും ക്ലാസുകള്‍. പത്താംതരം തുല്യത അധ്യാപകര്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദവും ബി.എഡും, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് അതത് വിഷയങ്ങളിലെ മാസ്റ്റര്‍ ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. തെരഞ്ഞെടുക്കുന്ന അധ്യാപകര്‍ക്ക് ഓണറേറിയവും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോണ്‍ നമ്പറും സഹിതമുള്ള അപേക്ഷ ജില്ലാ കോഓഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത് ഭവന്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -20 വിലാസത്തില്‍ നവംബര്‍ ഒന്നിനകം അപേക്ഷിക്കണം. പത്താംതരം തുല്യതക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐ.ടി, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും ഹയര്‍ സെക്കന്‍ഡറിയില്‍ ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലുമാണ് ക്ലാസുകള്‍.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000