കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയും പി എം താജ് അനുസ്മരണ സമിതിയും ചേർന്നു നടത്തിയ ‘പി എം താജ് നാടക രചനാ അവാർഡ് ‘ സുധീർ അമ്പലപ്പാടും ദിലീപ് കീഴൂരും പങ്കിട്ടു.
‘വിയർപ്പു ഗ്രന്ഥികളിൽ വെടി മരുന്ന് പുകയുന്നത് എന്തുകൊണ്ട് ‘ (സുധീർ അമ്പലപ്പാട്) ‘ഹേബിയസ് കോർപ്പസ് ഒരു ഒറ്റാൽ നാടകം’ (ദിലീപ് കീഴൂർ) എന്നീ രചനകളാണ് അവാർഡിന് അർഹമായത്. സുലൈമാൻ കക്കോടി, എ രത്നാകരൻ, സതിഷ് കെ സതീഷ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് തെരഞ്ഞെടുത്തത്.
20000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജൂലൈ 29 ന് കോഴിക്കോട്ട് നടക്കുന്ന 35-ാം പി എം താജ് അനുസ്മരണച്ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

