കോഴിക്കോട്: സംസ്ഥാന യുവജനകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജി വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ സെലക്ഷൻ ട്രയൽസിനോടൊപ്പം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമികൾ, സ്കൂൾ സ്പോർട്സ് അക്കാദമികൾ എന്നിവിടങ്ങളിലേക്ക് ഏഴ്, എട്ട്, പ്ലസ് വൺ എന്നീ ക്ലാസുകളിലേക്കുള്ള സെലക്ഷനും ജനുവരി 10 മുതൽ വിവിധ കേന്ദ്രങ്ങളിലായി അത് ലറ്റിക്സ്, ബാസ്കറ്റ്ബോൾ, വോളിബോൾ, ബോക്സിങ്, ഹോക്കി, ജൂഡോ, തയ്ക്കോണ്ടോ, റെസ്ലിങ് എന്നീ കായിക ഇനങ്ങളിലായി നടത്തുന്നു. സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് ഡ്രസ്സ് സഹിതം ഏതെങ്കിലും സെന്ററിൽ അതാത് ദിവസം രാവിലെ ഒമ്പതിന് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0495 2722593 www.sportscouncilkozhikode.com, dsya.kerala.gov.in, sportscouncil.kerala.gov.in

