സ്പെഷ്യൽ ഒളിംപിക്സ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തികൾക്കായി നവംബർ 1, 2, 3 തിയ്യതികളിൽ
കോഴിക്കോട്ട് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന മീറ്റിന്റെ സംഘാടക സമിതി ഓഫീസ് എരഞ്ഞിപ്പാലം നായനാർ ബാലിക സദനത്തിൽ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

നായനാർ ബാലിക സദനത്തിലെ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ച സ്മൃതിമണ്ഡപത്തിൽ മേയർ ഭദ്രദീപം തെളിയിച്ചു പരിപാടിക്ക് തുടക്കം കുറിച്ചു.

ജില്ലയിലെ ഭിന്നശേഷി വിദ്യാഭ്യാസമേഖലയിലെ സേവനദാതാക്കളായ സ്പെഷ്യൽ സ്കൂൾ, ബഡ്സ് സ്കൂൾ, സമഗ്ര ശിക്ഷ കേരള എന്നിവയുടെ പ്രതിനിധികൾക്കായി പരിശീലനവും നടന്നു.
ജില്ലയിലെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന മുഴുവൻ വ്യക്തികളെയും സ്പെഷ്യൽ ഒളിംപിക്സിന്റെ ഭാഗമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.

സ്പെഷ്യൽ ഒളിംപിക്സ് സംസ്ഥാന പ്രസിഡൻ്റും സംഘാടക സമിതി ജനറൽ കൺവീനറുമായ ഡോ. എം കെ ജയരാജ് അധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ദിവാകരൻ, എസ് ജയശ്രീ, പി സി രാജൻ, പി കെ നാസർ, മുൻ മേയർ ടി പി ദാസൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ, 
പ്രൊഫ. സി കെ ഹരീന്ദ്രനാഥ്, 
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്  ഒ രാജഗോപാൽ, 
മുഹമ്മദ് യൂനസ്, പി കെ എം സിറാജ്, ഉമ്മർ കെ എം, അജ്നാസ് കോളിക്കൽ, എ അഭിലാഷ് ശങ്കർ, പി തങ്കമണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *