ജില്ലാ സ്പോർട്‌സ്  കൗൺസിൽ സമ്മർ ക്യാമ്പ്     

കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിൽ കുറഞ്ഞ നിരക്കിൽ 11 കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്കായി വേനൽക്കാല ക്യാമ്പ് നടത്തുന്നു. 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ,  മെയ് മാസങ്ങളിലാണ് സമ്മർ  ക്യാമ്പ്. കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 3ന് ആരംഭിച്ച് മെയ്23ന് അവസാനിക്കും.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാംപ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഷട്ടിൽ ബാഡ്‌മിന്‍റ്ൺ, ഫുട്ബോൾ , ബാസ്ക്കറ്റ്ബോൾ , ടേബിൾടെന്നീസ്, ബോക്‌സിങ് , ജിംനാസ്റ്റിക്സ്, ചെസ്സ്, തയ്‌ക്കോണ്ടോ, വോളിബോൾ ,  സ്കേറ്റിംഗ് ,  സ്വിമ്മിംഗ്  തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ്.  പരിചയസമ്പന്നരും പ്രശസ്‌തരുമായ കായികതാരങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്‌പന ചെയ്‌തിരിക്കുന്നത്. രജിസ്ട്രേഷൻ മാർച്ച് 1 മുതൽ ആരംഭിക്കും.
കൂടുതൽവിവരങ്ങൾക്ക്
www.sportscouncilkozhikode.com
8078182593, 0495- 2722593

Leave a Reply

Your email address will not be published. Required fields are marked *