ഇന്ത്യ തകർന്നടിഞ്ഞു
ഇന്ത്യൻ സ്വപ്നങ്ങളെ അടിച്ചുപറത്തി മഞ്ഞപ്പട ലോക ക്രിക്കറ്റിന്റെ നെറുകയിൽ. ലോകകപ്പ് ക്രിക്കറ്റിന്റെ കലാശക്കളിയിൽ അലക്ഷ്യമായി ബാറ്റ് വീശി വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യയെ ശക്തമായ ബാറ്റിങ്ങിലൂടെ മറുപടി നൽകി ഓസ്ട്രേലിയ നേടിയത് അർഹിക്കുന്ന വിജയം. 42.5 ഓവറിൽ 241 റൺ ലക്ഷ്യം മറികടന്ന ഓസ്ട്രേലിയ 6 വിക്കറ്റിന്റെ ഉജ്വല വിജയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നേടിയത്.
ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി മികവിലാണ് ആസ്ട്രേലിയ ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ഹെഡിന്റെ ബാറ്റിൽ നിന്ന് സിക്സറുകളും ഫോറുകളും തുരുതുരാ ഉതിർന്നപ്പോൾ ഇന്ത്യൻ ബൗളർമാരും ഫീൽഡർമാരും നിസ്സഹായരായി. 137 റണ്ണെടുത്തശേഷമാണ് ഹെഡ് പുറത്തായത്. നാല് വിക്കറ്റ് മാത്രമേ ഓസ്ട്രേലിയക്ക് നഷ്ടമായുള്ളു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 ന് ഓൾ ഔട്ടായി. 66 റണ്ണെടുത്ത കെ എൽ രാഹുലാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ രോഹിത് ശർമയാണ് അലക്ഷ്യ ബാറ്റിങ്ങിന്റെ ആദ്യ ഇര. തുടർന്ന് ഓരോരുത്തരായി കൂടാരം കയറി.
കിരീടം മഞ്ഞപ്പടയ്ക്ക്

