കോഴിക്കോട്: കേരള വനിതാ കമീഷന്‍ സംഘടിപ്പിക്കുന്ന ‘വ്യക്തി, സമൂഹം, സ്വാതന്ത്ര്യം: ലിംഗ വിവേചനങ്ങളുടെ കേരളീയ പശ്ചാത്തലം’ സംസ്ഥാനതല സെമിനാര്‍ ജൂണ്‍ 20 ന് ഉള്ളിയേരി എംഡിഐടി എന്‍ജിനീയറിങ് കോളേജില്‍ നടക്കും. രാവിലെ 10ന് വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഉദ്ഘാടനം നിര്‍വഹിക്കും. എംഡിഐടി ചെയര്‍മാന്‍ എം മെഹബൂബ് അധ്യക്ഷത വഹിക്കും.

