സ്പാറ്റോ മേഖലാ സമ്മേളനം

കോഴിക്കോട്: സംസ്ഥാന പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റോ(SPATO) യുടെ കോഴിക്കോട് മേഖലാ സമ്മേളനം ശിക്ഷക്സദനിൽ നടന്നു. ജനറൽ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സിനിമ കഥാകൃത്ത് അശ്വിൻ പ്രകാശ് സംസാരിച്ചു. എൻ ജയകൃഷ്ണൻ അനുശോചന പ്രമേയവും അർജുൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ബി ജയചന്ദ്രൻ സ്വാഗതവും വി പി പ്രമോദ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി എൻ ജയകൃഷ്ണൻ പ്രസിഡന്റ്, ടി ദിനേശൻ സെക്രട്ടറി, കിഷോർ കുമാർ വൈസ് പ്രസിഡണ്ട്, എം സി ശ്രീകുമാർ ജോയിൻ്റ് സെക്രട്ടറി, വി പി പ്രമോദ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാർ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *